മഞ്ഞില്‍ വിരിഞ്ഞ നഗരം

മഞ്ഞ് !!

കുട്ടിക്കാലത്ത് പുസ്തകങ്ങളിലൂടെയാണ് മഞ്ഞിനെപ്പറ്റി ഞാന്‍ ആദ്യമായി അറിഞ്ഞത്. മഞ്ഞുമലകളെയും മഞ്ഞുകൊട്ടാരങ്ങളെയും മഞ്ഞുമനുഷ്യനെയും കുറിച്ചുള്ള കഥകള്‍ എന്നില്‍ കൗതുകം ഉളവാക്കി. മഞ്ഞുകൊട്ടാരം നേരിട്ടു കാണാന്‍ ഞാന്‍ ചെറുപ്പത്തില്‍ വാശി പിടിച്ചു കരഞ്ഞു. പിന്നീട് മുതിര്‍ന്നപ്പോള്‍ ഇതൊക്കെ സാങ്കല്‍പ്പികമാകുമെന്ന് സ്വയം ആശ്വസിച്ചു. ഒരു പക്ഷേ ഹാര്‍ബിന്‍ സന്ദര്‍ശിച്ചില്ലയിരുന്നെകില്‍  മഞ്ഞുകൊട്ടാരങ്ങളും മഞ്ഞുശില്പങ്ങളും കുട്ടിക്കഥകളില്‍ മാത്രമുള്ളവയാണന്നു ഞാന്‍ കരുതിയേനെ.

ഈ പുതുവത്സരാവധി മഞ്ഞുമൂടിക്കിടക്കുന്ന ഹാര്‍ബിന്‍ നഗരത്തില്‍ ചെലവഴിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ഷാങ്ങ്ഹായില്‍ നിന്നും മൂന്ന് മണിക്കൂര്‍ വിമാനയാത്രയ്ക്ക് ശേഷം ഞങ്ങള്‍ ഹാര്‍ബിനില്‍ എത്തിച്ചേര്‍ന്നു. ഹാര്‍ബിന്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പുറത്തെ താപനില -32 ഡിഗ്രി സെല്‍ഷ്യസ്. പുറത്തിറങ്ങിയപ്പോള്‍ തണുത്തകാറ്റ് ശക്തിയായി മുഖത്തേയ്ക്കടിച്ചു. ആദ്യമായി കാഴ്ചയില്‍ പെട്ടത് ചുറ്റും നോക്കെത്താ  ദൂരം വരെ മൂടിക്കിടക്കുന്ന മഞ്ഞ് . പിന്നിട് ശ്രദ്ധയാകര്‍ഷിച്ചത് വിമാനത്താവളത്തിന്‍റെ കവാടത്തില്‍ സ്ഥിതിചെയ്യുന്ന ഒരു  ഭീമാകാരമായ ശില്‍പ്പം , സ്ഫടികം പോലെ. പിന്നീട് ഹോട്ടല്‍ വരെയുള്ള യാത്രയില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുശില്പങ്ങള്‍ ദൃശ്യമായിരുന്നു.

വടക്ക് കിഴക്കന്‍ ചൈനയിലെ ഹേയ്ലോങ്ങ്‌ജിയാങ്ങ്‌ പ്രവിശ്യയുടെ തലസ്ഥാനാമാണ് ഹാര്‍ബിന്‍ . സൈബീരിയയില്‍ നിന്നുള്ള ശീതക്കാറ്റിന്‍റെ നേരിട്ടുള്ള പ്രഭാവത്താല്‍ ഹാര്‍ബിനില്‍ അതിശൈത്യം അനുഭവപ്പെടുന്നു. ജനുവരി മാസത്തെ ശരാശരി കാലാവസ്ഥ – 25 ഡിഗ്രി സെല്‍ഷ്യസാണ്. ഈ അതിശൈത്യത്തെ ഒരു ഉത്സവമാക്കി മാറ്റിയിരിക്കുകയാണ് അവിടുത്തുകാര്‍. എല്ലാ വര്‍ഷവും ജനുവരി ആദ്യം മുതല്‍ ഫെബ്രുവരി അവസാനം വരെ ഹാര്‍ബിന്‍ അന്താരാഷ്ട്ര ഐസ് ആന്‍ഡ്‌ സ്നോ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഇത് ചൈനയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും അനേകം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

കിഴക്കിന്‍റെ മോസ്കോ

ട്രാന്‍സ് സൈബീരിയന്‍   റെയില്‍വേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു വന്ന ഒരു കൂട്ടം റഷ്യന്‍ എഞ്ചിനീയര്‍മാരാണ് 1898 -ല്‍ ഹാര്‍ബിന്‍  നഗരം  നിര്‍മ്മിച്ച്‌ അതിനെ  പുരോഗതിയുടെ പാതയിലേക്ക് നയിച്ചത്.  പിന്നീട് വളരെക്കാലം ഹാര്‍ബിന്‍ റഷ്യന്‍ ഭരണത്തിന്‍  കീഴിലായിരുന്നു.  അതിനാല്‍ റഷ്യന്‍  ശൈലിയിലുള്ള   നഗരവീഥികളും  കെട്ടിടങ്ങളും ഹാര്‍ബിന്‍റെ മറ്റൊരു പ്രത്യേകതയാണ്.  ഇതു  മൂലം  ഈ നഗരം “കിഴക്കിന്‍റെ മോസ്കോ”  എന്ന്  പ്രസിദ്ധിയാര്‍ജിച്ചു.   ഹാര്‍ബിനിലെ  സെന്‍റ്  സോഫിയ ചര്‍ച്ച്  റഷ്യന്‍ശൈലിയില്‍   നിര്‍മിതമായിരിക്കുന്ന  ഒരു പ്രധാന ദേവാലയമാണ്.

സെന്‍റ്സോഫിയാ ചര്‍ച്ച് , ഹാര്‍ബിന്‍

പള്ളിയുടെ ചരിത്രത്തെപ്പറ്റി  പാതി റഷ്യനും പാതി ചൈനീസുമായ  ഗൈഡ്   വിവരിച്ചു.   പണ്ടൊരിക്കല്‍ റഷ്യന്‍ – ജപ്പാന്‍  യുദ്ധകാലത്ത് ,  ജപ്പാനോട്  പരാജയപ്പെട്ട  റഷ്യന്‍ പട്ടാളക്കാരുടെ  ആത്മവിശ്വാസം വീണ്ടെടുക്കാനായി  നിര്‍മിതമായ  ഒരു ആത്മീയപ്രതീകമായിരുന്നു  ഈ പള്ളി. 175 അടി  ഉയരവും  , 721 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണവുമുള്ളതാണ് ഈ റഷ്യന്‍ ഓര്‍ത്തഡോക്സ് പള്ളി. ഇത്  നിയോ ബൈസാന്‍ടെന്‍  ശൈലിയില്‍ നിര്‍മിതമായിരിക്കുന്നു. അതായത്  നമ്മുടെ  നാട്ടിലെ പള്ളികളില്‍  നിന്നും വ്യത്യസ്തമായി  ഉരുണ്ട മേല്‍ക്കൂരയാണ്  ഇതിന്‍റെ പ്രത്യേകത.  ചൈനീസ്  സര്‍ക്കാര്‍ ഈ  പള്ളി ഏറ്റെടുത്തു , 1997 മുതല്‍ ഇതിനെ  മുനിസിപ്പല്‍ ആര്‍കിടെക്ച്ചര്‍ ആന്‍ഡ്  ആര്‍ട്ട്  മ്യൂസിയമാക്കി മാറ്റി.  വിവിധ  കാലഘട്ടങ്ങളില്‍ ഹാര്‍ബിനുണ്ടായ  സാംസ്ക്കാരികവികാസങ്ങള്‍  പ്രദര്‍ശിപ്പിക്കുന്ന  ഒരു   കാഴ്ചബംഗ്ലാവാണ്  ഇപ്പോള്‍ ഇത് .

പള്ളി  ചുറ്റി നടന്നു കണ്ടുകഴിഞ്ഞപ്പോള്‍  സമയം അഞ്ചുമണി . ചുറ്റും വളരെ ഇരുണ്ടു കഴിഞ്ഞിരുന്നു . ഞങ്ങള്‍ അവിടുത്തെ ഒരു പ്രധാനവീഥിയായ  സെന്‍ട്രല്‍ സ്ട്രീറ്റ്  ലക്ഷ്യമാക്കി   നടന്നു . ഏഷ്യയിലെ  ഏറ്റവും നീളമേറിയ  നടപ്പാതകളില്‍  ഒന്നായ   ഈ  വീഥി ഹാര്‍ബിന്‍റെ റഷ്യന്‍  പാരമ്പര്യം വിളിച്ചോതുന്നു. യൂറോപ്യന്‍ ശൈലിയിലുള്ള   കെട്ടിടങ്ങളാണ് ഇരു വശവും.  അവിടെ  വിവിധ  മാളുകളും  ഓഫീസുകളുമാണ്. റഷ്യന്‍ നിര്‍മ്മിത കൗതുകവസ്തുക്കള്‍ , രോമക്കുപ്പായങ്ങള്‍ , വോഡ്ക , ഭക്ഷണവസ്തുക്കള്‍  എന്നിവ ഇവിടെ സുലഭം. സെന്‍ട്രല്‍ സ്ട്രീറ്റ്  ചുറ്റിനടക്കുമ്പോള്‍  ഏതോ  റഷ്യന്‍ നഗരത്തിലൂടെയാണോ  കടന്നു  പോകുന്നത് എന്ന പ്രതീതി ഉളവാകുന്നു.  രാത്രി  വൈകുംവരെ  നഗരക്കാഴ്ചകള്‍  കണ്ടതിനു  ശേഷം ഞങ്ങള്‍  ഹോട്ടലിലേക്ക്  മടങ്ങി.

സണ്‍   ഐലന്‍ഡ്

അടുത്ത ദിവസം  പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങള്‍ സണ്‍  ഐലന്‍ഡിലേക്ക് തിരിച്ചു. ഹാര്‍ബിനിലെ  പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍  അവിടുത്തെ സോങ്ഹുവാ നദിയെ  ചുറ്റിയാണ്‌……..സോങ്ഹുവാ നദിയുടെ  വടക്ക് ഭാഗത്തായി അയ്യായിരം  ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഈ പാര്‍ക്ക് പരന്നു  കിടക്കുന്നു. അന്താരാഷ്ട്ര ഐസ് ആന്‍ഡ്‌ സ്നോ ഫെസ്റ്റിവലിന്‍റെ ഒരു  പ്രധാന  വേദിയാണ് ഇവിടം.  പാര്‍ക്കില്‍ എത്തുന്നവരെ  ആദ്യം സ്വീകരിക്കുക  ഒരു കൂറ്റന്‍ മഞ്ഞുശില്പമാണ്. ഏതോ  മന്ത്രിക കഥയിലെ കഥാപാത്രങ്ങള്‍ എന്നു  തോന്നുന്ന  വിധം  നിരനിരയായി  കുറേ  പേര്‍…… . .പോയ വര്‍ഷങ്ങളിലെ  പ്രമേയങ്ങള്‍ എല്ലാം  കോര്‍ത്തിണക്കി  ഒരു  ഉഗ്രന്‍  ശില്‍പ്പം. ഇങ്ങനെ   നൂറിലധികം  മഞ്ഞുശില്പങ്ങള്‍  പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു. ഓരോ ശില്പവും കരവിരുതിന്‍റെ മാന്ത്രിക സ്പര്‍ശത്താല്‍ അനുഗ്രഹീതമാണ്. ഓരോ ശില്പവും  ഒരു കഥ പറയുന്നു .

സണ്‍  ഐലന്‍ഡ്

ഒരു മണിക്കൂര്‍ കൊണ്ട്  കൈകാലുകള്‍  തണുത്തു മരവിച്ചു. പാര്‍ക്കില്‍  വിവിധഭാഗങ്ങളിലും  ഇഗ്ലൂ മാതൃകയിലുള്ള കോഫിഷോപ്പുകള്‍  ഉണ്ട്. അവിടുത്തെ  ചൂട് പാനീയങ്ങളും  ലഘുഭക്ഷങ്ങളും ശരീരത്തെ ചൂടാക്കുന്നു.  അല്‍പ്പസമയം  അവിടെ വിശ്രമിച്ചശേഷം  വീണ്ടും  പാര്‍ക്ക്‌ ചുറ്റിനടന്നു.  പാര്‍ക്കിന്‍റെ  ചില  ഭാഗങ്ങളില്‍  ശില്പനിര്‍മ്മാണത്തില്‍  ഏര്‍പ്പെട്ടു  നില്‍ക്കുന്ന  പണിക്കാരെ  കാണാം.  മറ്റുചിലര്‍  പാര്‍ക്കില്‍  നൃത്തവിരുന്നൊരുക്കുന്നു.  പ്രതികൂല കാലാവസ്ഥയെ  വകവയ്ക്കാതെ സ്വന്തം ജോലികളില്‍ മുഴുകി ഇരിക്കുന്ന ഈ ആളുകള്‍ എത്ര കഠിനാധ്വാനികള്‍ !!

ജോലിയില്‍ മുഴുകി
ജോലിയില്‍ മുഴുകി

ഐസ് ആന്‍ഡ്‌ സ്നോ അമ്യൂസ്മെന്‍റ് വേള്‍ഡ് 

വൈകുന്നേരം ഞങ്ങള്‍ ഐസ് ആന്‍ഡ്‌ സ്നോ അമ്യൂസ്മെന്‍റ് വേള്‍ഡ് സന്ദര്‍ശിച്ചു.സോങ്ഹുവാ നദിയുടെ  വടക്കുഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു.  സണ്‍ ഐലാന്‍ഡിലെ  മഞ്ഞുശില്പങ്ങളില്‍   നിന്നും വ്യത്യസ്തമായി   ഇവിടെ  ഐസ്  നിര്‍മ്മിത  ശില്പങ്ങലാണ്. 148 ഏക്കറില്‍  വിശാലമായി  പരന്നു കിടക്കുന്ന ഈ  പാര്‍ക്ക്  ലോകത്തിലെ  ഏറ്റവും വലിയ ഐസ് പാര്‍ക്കുകളില്‍ ഒന്നാണ്.  ഓരോ ശൈത്യകാലത്തും രണ്ടായിരത്തില്‍പ്പരം  ഐസ് കൊട്ടാരങ്ങളും ശില്പങ്ങളും  വെറും പത്തൊന്‍പത് ദിവസങ്ങള്‍ കൊണ്ട്  ഇവിടെ  നിര്‍മ്മിക്കപ്പെടുന്നു.

സോങ്ഹുവാ നദിയില്‍ നിന്നും  ലഭിക്കുന്ന  വലിയ ഐസ്കട്ടകളെ ദിനരാത്രങ്ങളെ പരിശ്രമഫലമായി  കൊട്ടാരങ്ങളും  ശില്‍പങ്ങളുമായി  മാറ്റിയെടുക്കുന്നു. വിവിധ നിറങ്ങളിലെ ലൈറ്റുകള്‍ ഇവയ്ക്ക്  വര്‍ണ്ണാഭമായ  ശോഭ നല്‍ക്കുന്നു. പക്ഷിമൃഗാദികള്‍ , വിശിഷ്ട വ്യക്തികള്‍ , പ്രധാനകെട്ടിടങ്ങള്‍ ,  നാടോടികഥകളിലെ  കഥാപാത്രങ്ങള്‍ എന്നിങ്ങനെ   ജീവിതത്തിന്‍റെ  നാനാതുറകളില്‍ നിന്നുമുള്ള   ഓരോന്നിനെയും ഇവിടെ  കണ്ടുമുട്ടാം. ഐസ് കൊണ്ടുള്ള  ചെറിയ  കൊതുക് മുതല്‍  വലിയ മദ്യക്കുപ്പി വരെ  ഇവിടെയുണ്ട് . ബുദ്ധനുണ്ട് , പള്ളിയുണ്ട് , ആങ്ഗ്രി ബേര്‍ട്സ് ഉണ്ട്  , ഒരു ഭീമാകാരമായ തെര്‍മോമീറ്റര്‍ ഉണ്ട്  . എത്ര കഠിനമാണ്  എവിടുത്തെ  തണുപ്പ് എന്നു കാണിക്കാന്‍… . തെര്‍മോമീറ്റര്‍ പറയുന്നു ഇപ്പോള്‍  താപനില  -32 ഡിഗ്രി സെല്‍ഷ്യസ് . പക്ഷേ  അനുഭവപ്പെടുന്ന  തണുപ്പ് പറഞ്ഞറിയിക്കാനാവില്ല. രണ്ടു കൈയുറകളും , രണ്ടു കമ്പിളി സോക്സും , ബൂട്ട്സും ,കട്ടിയുള്ള  ഡൌണ്‍  ജാക്കറ്റുമൊന്നും  ഈ തണുപ്പില്‍ നിന്നും  പൂര്‍ണ്ണമായ  രക്ഷ  നല്‍കുന്നില്ല.  ഐസ്   ശില്‍പങ്ങളില്‍  നിന്നു പ്രവഹിക്കുന്ന  തണുപ്പ്  ശരീരത്തിലേക്ക് അരിച്ചിറങ്ങുന്നു.   ഈ തണുപ്പ്  വകവയ്ക്കാതെ  ഇവിടെ  വിനോദസഞ്ചാരികളുടെ കുത്തൊഴുക്കാണ്.

സോങ്ഹുവാ നദി

തണുത്തു മരവിച്ചു ഞങ്ങള്‍ ഈ മഞ്ഞില്‍  വിരിഞ്ഞ  നഗരത്തോട് യാത്രചൊല്ലി , ഇവിടെ കണ്ട സ്വപ്നതുല്യമായ കാഴ്ചകളെ  ഒരിക്കലും മരവിക്കാത്ത  ഓര്‍മ്മകളായി കൂടെക്കൂട്ടി.

Advertisements
മഞ്ഞില്‍ വിരിഞ്ഞ നഗരം

9 thoughts on “മഞ്ഞില്‍ വിരിഞ്ഞ നഗരം

 1. Rejoy says:

  Ammu,adipoli..:)
  Feel like visiting Harbin..esp whn u painted the whole of harbin with ur words…& it wasnt superficila as well..u went into the history of Harbin,the architecture of the church…a well written scholarly article..wud’ve loved it to be bit more lengthy..:)
  Anyways keep writing..gud going..:)

 2. ചൈനയെക്കുറിച്ചുള്ള നമ്മുടെ സങ്കല്പം എത്ര മാറേണ്ടിയിരിയ്ക്കുന്നുവെന്ന് എന്റെയൊരു സുഹൃത്ത് അവിടെ പോയിട്ട് വന്ന് പറഞ്ഞിരുന്നു. അത് ഒന്നുകൂടി ഉറപ്പിക്കുന്നു ഈ വിവരണവും ചിത്രങ്ങളും. താങ്ക്സ് ഫോര്‍ ഷെയറിംഗ്

 3. പീഠഭൂമികളും കടലും നിറഞ്ഞ ചൈനയില്‍ നിന്ന് വ്യത്യസ്തമായി മഞ്ഞ് മൂടിയ മറ്റൊരു ചൈന ! ഈ വിവരണം നന്നായിരിക്കുന്നു.

 4. vineeth says:

  മഞ്ഞു ശില്പങ്ങളുടെ മായാ കാഴ്ചകൾ കാണിച്ച സുഹൃത്തെ, മനം കവർന്നു…….സസ്നേഹം

 5. shibu thovala says:

  വിവരണം മനോഹരം…. ചിത്രങ്ങളാകട്ടെ അതി മനോഹരം… മഞ്ഞിൽ ചിത്രങ്ങൾ രചിച്ച ആ കലകാരന്മാരുടെ കഴിവിനെ അഭിനന്ദിയ്ക്കാതെ വയ്യ…. ഒപ്പം ഈ വിവരണം ഞങ്ങൾക്കായി ഒരുക്കിയ അമ്മുവിനെയും…..

 6. നേരത്തെ വായിച്ചിരുന്നു.. കമന്റാന്‍ സമയം കിട്ടിയില്ല.
  ഇങ്ങിനെയോക്കെയും ചൈനയില്‍ ഉണ്ടല്ലേ.. നമ്മുടെ കാശ്മീര്‍ എത്ര മനോഹരമാണ്, അവിടെയും ഇതുപോലെയൊക്കെ നടത്തി സഞ്ചാരികളെ ആകര്‍ഷിക്കാം. പക്ഷെ നമ്മുടെ ഭരണകൂടത്തിനു അതിനു വല്ലോം നേരം ഉണ്ടോ.

  ചിത്രങ്ങളും വിവരണവും നന്നായി.

 7. വളരേ നന്നായിരിക്കുന്നു. കുറച്ചുകൂടി വിശദമായാലും ചിത്രങ്ങൾ കൂടിയാലും കുഴപ്പമില്ല, കൂടുതൽ മികവേറും എന്നതേയുള്ളൂ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s