ബെയ്ജിംഗ് ഭക്ഷണവീഥിയിലൂടെ

കഴിഞ്ഞ കുറച്ചു  നാളുകളായി  ചൈനയിലാണ്  ഞാന്‍   ജോലിചെയ്യുന്നത് എന്നറിയുമ്പോള്‍ ഭൂരിപക്ഷം ആളുകളുടേയും ആദ്യ ചോദ്യം ഭക്ഷണത്തെപ്പറ്റിയാകും.

“പാമ്പിനെ  കഴിച്ചുവോ? “

“പല്ലി , പാറ്റ എന്നിവയാണോ ഇപ്പോള്‍ ആഹാരം ?”

“പുഴു ഫ്രൈ   രുചിച്ചുവോ? “

“ഇല്ല . പാമ്പ് , പല്ലി , പാറ്റ ഇവയൊന്നും എനിക്ക് ഷാങ്ങ്ഹായില്‍  ഭക്ഷണവിഭവമായി കാണാനായില്ല . അഥവാ കണ്ടാലും ഞാന്‍ കഴിക്കില്ല” ,  ഒരേ ഉത്തരം ഞാന്‍ ആവര്‍ത്തിച്ചു.

ബെയ്ജിങ്ങിലെ  തോങ്ങ്‌ഹുവാമെന്‍ ഭക്ഷണവീഥിയിലൂടെ നടന്നു നീങ്ങിയപ്പോള്‍ ഈ ചോദ്യങ്ങള്‍ എന്‍റെ  ഉള്ളില്‍ വീണ്ടും മുഴങ്ങി. ഇത്തവണ ഉത്തരത്തെപ്പറ്റി ആലോചിക്കാനായില്ല. ഈ  രാത്രികാല  മാര്‍ക്കറ്റിലെ കാഴ്ചകള്‍ കണ്ടു ഞാന്‍ അന്ധാളിച്ചു , മൂക്കു പൊത്തി ഓടുവാന്‍ ഇടയ്ക്കിടെ  പ്രേരണ ഉണ്ടായി.

ഇരുനൂറ് മീറ്റര്‍  നീളമുള്ള  ഈ   മാര്‍ക്കറ്റ്‌  ജനനിബിഡമാണ്.  നഗരമദ്ധ്യത്തില്‍  തന്നെയാണ് ഇത് സ്ഥിതിചെയ്യുന്നത്.  ഭൂരിഭാഗം   വിനോദസഞ്ചാരികളും  ഫോട്ടോ  എടുക്കുന്നതിന്‍റെ തിരക്കിലാണ്. ധൈര്യശാലികള്‍ ഏതൊക്കെ  വിഭവങ്ങള്‍   കഴിക്കണം എന്ന  ചിന്തയില്‍   ഓരോ കടകളും സസൂക്ഷ്മം നിരീക്ഷിക്കുന്നു.   ജീവിതത്തില്‍ ആദ്യമായി   ഇത്രയും വിചിത്രമായ ഭക്ഷണവിഭവങ്ങള്‍  നേരിട്ടു കണ്ടതിന്‍റെ അമ്പരപ്പോടെ ആ തിരക്കിനിടയിലൂടെ ഞാന്‍  നടന്നു നീങ്ങി.

ഇതും  ഭക്ഷണമോ  ?

പുല്‍ച്ചാടി

IMG_3977

തേള്‍

വിഷജീവി എന്നു  നാം കരുതുന്ന തേള്‍ !!

IMG_3982

IMG_3980

വിവിധതരം  തേളുകള്‍ ഇവിടെ ലഭ്യമാണ്.  വലിയവ – നല്ല കറുപ്പ് നിറം , ഉരുണ്ട ശരീരം . ചെറിയവ – തവിട്ടു നിറം , മെലിഞ്ഞ ശരീരം .

പഴുതാര

IMG_3979

പാമ്പ് , ചിലന്തി

IMG_4007

കടല്‍ക്കുതിര , നക്ഷത്രമത്സ്യം

SAM_1485

മറ്റുള്ളവ

IMG_4012 IMG_3996 IMG_4005IMG_3995

പേരറിയാത്ത  മറ്റു പല  ജീവികളേയും , ചെമ്മരിയാടിന്‍റെയും  ചില പക്ഷികളുടെയും  സാധാരണയായി   ഉപയോഗിക്കാത്ത  പല  ശരീരഭാഗങ്ങളും അവിടെ കാണാനായി.  മിക്ക കടകളിലും  ഒരേ വിഭവങ്ങള്‍ തന്നെ , ഈക്കൂട്ടത്തില്‍ ചില കടകളില്‍ സാധാരണ  നൂഡില്‍സും  സൂപ്പും  കടലവിഭവങ്ങളും ലഭിക്കുന്നു.

“രുചിച്ചു നോക്കാതെ എങ്ങനെയാണ്  ഒരു ഭക്ഷണം നിങ്ങള്‍ക്ക്  ഇഷ്ടപ്പെട്ടുവോ ഇല്ലെയോ എന്നു പറയാനാവുക ?പാമ്പാകട്ടെ , പട്ടിയാകട്ടെ , പുഴുവാകട്ടെ , അതിനെ  ഒരു രുചികരമായ   ഭക്ഷണപദാര്‍ത്ഥമായി  മാത്രം കാണുക.  നിങ്ങള്‍  ഇന്ത്യാക്കാര്‍ക്ക് പല രുചികരങ്ങളായ  വിഭവങ്ങളും  നഷ്ടപ്പെടുന്നു. ” ചൈനാക്കാരനായ  ഒരു സുഹൃത്ത്‌ അഭിപ്രായപ്പെട്ടു. പക്ഷേ  വളരെ വിശപ്പോടെ ഈ മാര്‍ക്കറ്റില്‍ കയറിയ   എനിക്ക് ,  ഈ   കാഴ്ചകള്‍  കണ്ടു മനസ് മടുത്തു. അന്നു  മുഴുവനും യാതൊന്നും  കഴിക്കാന്‍  തോന്നിയില്ല. എന്നിരുന്നാലും  ബെയ്ജിംഗ്  യാത്രയിലെ   ഒരു  മറക്കാനാവാത്ത  അനുഭവമായി മാറി   ഇവിടുത്തെ  കാഴ്ചകള്‍..

 

8 comments

  1. സിംഗപ്പൂരിലായിരുന്ന സമയത്ത് അവിടെ തെരുവുകളില്‍ ഇതുപോലെ പലതും വില്‍ക്കാന്‍ വച്ചിട്ടുള്ളത് കണ്ടിട്ടുണ്ട്. പക്ഷെ ചൈനയിലെ അത്രയും വരില്ല. ഉപ്പോളം വരുമോ ഉപ്പിലിട്ടത്

    ച്ഛെ, ഓക്കാനം വരുന്നു

    ഗ്വാ……..ഗ്വാ ഗ്വാ….

  2. പാമ്പിനെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കഷണം തന്നെ തിന്നണം എന്ന് പറയുന്നവര്‍ ഇത് കണ്ടാല്‍ എന്ത് പറയും?

  3. നല്ലൊരു കാഴ്ച തന്നെ. ചെമ്മീന്‍, കക്ക, ഞവിണി, എന്നിവയൊക്കെ മലയാളികള്‍ അറപ്പുകൂടാതെ തിന്നുന്നില്ലേ !! അതുപോലെത്തന്നെ ഇതുമെന്ന് തോന്നുന്നു.

  4. കൊള്ളാം മാഷെ നന്നായി എഴുതി, ഓരോ രാജ്യത്തു ഓരോ ഭക്ഷണ രീതികള്‍. കല്ലുംമേകായ ഒക്കെ നമ്മളും തിന്നുന്നില്ലേ. ചെറവ സമുദായതിലുള്ള ആള്‍ക്കാര്‍ എലിയെ ചുട്ടു തിന്നുന്നത് കണ്ടിട്ടുണ്ട്.
    പിന്നെ ഇവിടെ ആഫ്രികയില്‍ ഇതുപോലെ നല്ല വ്യത്യസ്തമായ രീതികള്‍ ഉണ്ട് കേട്ടോ അത് ഞാന്‍ ഒരു പോസ്റ്റ്‌ ആക്കിട്ടുണ്ട്. താല്പര്യം ഉണ്ടെങ്കില്‍ വായിക്കാം.
    http://lambankathhakal.blogspot.com/2012/08/blog-post.html

  5. :)..Oro nattil oro samskaram, oro bhakshanreethi..alle..:)
    Keralathil varunnuvarkku njandum Kallummakkayum kanavayum beefum okke kanumbo ithu pole thonnunnundavum..alle??..:)
    Anyways..well written..korachadhikam formal aavunno ennoru samshayam..;)

  6. ഓരോ നാട്ടിലും ഓരോ രീതികൾ…. നമ്മൾ രുചികരമെന്ന് കരുതുന്ന പല ഭക്ഷ്യവസ്തുക്കളും പലർക്കും ഇതുപോലെ അരോചകമായിത്തോന്നാം….. അത്ര മാത്രം… നമ്മുടെ നാട്ടിലും, പട്ടിയേയും, പാമ്പിനേയും, പൂച്ചയേയുമൊക്കെ തിന്നുന്നവർ ഉണ്ടല്ലോ…. 🙂
    ഇത്രയും ചിത്രങ്ങൾ ഇട്ട സ്ഥിതിയ്ക്ക് സ്നേക്ക് വൈനിന്റെ ചിത്രം കൂടി ആകാമായിരുന്നു……. അതാണല്ലോ അവരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം……

Leave a reply to Rejoy Cancel reply